കിടപ്പു രോഗികൾക്ക് സാന്ത്വനമേകാൻ; സുരക്ഷാ പെയിൻ & പാലിയേറ്റീവ്; തിരുവമ്പാടി സോണൽ രൂപീകരിച്ചു

മുക്കം: കിടപ്പു രോഗികൾക്ക് സ്വാന്തനമേകാൻ എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സുരക്ഷാ പെയിൻ & പാലിയേറ്റീവ് കെയർ തിരുവമ്പാടി സോണൽ രൂപീകരിച്ചു.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ. സുരക്ഷ പെയിൻ & പാലിയേറ്റീവ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് പ്രമോദ്, സി.പി.ഐ.എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ വിനോദ്, കെ.ടി ബിനു, ദീപു പ്രേംനാഥ്, സാബിറ പി, ഉമ ഉണ്ണികൃഷ്ണൻ, ദേവരാജൻ, ജിജി കട്ടകയം, ശ്രീനിവാസൻ മാസ്റ്റർ, ജോണി ഇടശ്ശേരി, ഗിരീഷ് കാരക്കുറ്റി തുടങ്ങിയവർ സംസാരിച്ചു.
തിരുവമ്പാടി സോൺ ഭാരവാഹികളായി: ലിന്റോ ജോസഫ് എം.എൽ.എ (ചെയർമാൻ), ഗിരീഷ് കാരക്കുറ്റി (കൺവീനർ),
നൗഷാദ് പി.എം, ജിജി കട്ടക്കയം (ജോയിൻ കൺവീനർമാർ), ഷെറീന ഇ.പി, കെ ടി ഗഫൂർ (വൈസ് ചെയർമാൻമാർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
തിരുവമ്പാടി ഏരിയയിലെ 14 മേഖലകളിൽ കമ്മറ്റികൾ രൂപീകരിക്കാനും, വളണ്ടിയർ പരിശീലനം നൽകാനും, കിടപ്പിലായ രോഗികൾക്ക് വേണ്ടി ആവശ്യമായ മരുന്നും, മറ്റു ഉപകരണങ്ങളും ഹോം കെയർ സംവിധാനവും ഒരുക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.







