Thiruvambady
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത സ്ഥലം ഏറ്റെടുത്ത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി
തിരുവമ്പാടി : ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിനായി സ്ഥലം ഏറ്റെടുത്ത മുഴവൻ കുടുംബങ്ങൾക്കും സർക്കാർ നഷ്ടപരിഹാരത്തുക നൽകിയതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.
നിർദിഷ്ട തുരങ്കപാത തുടങ്ങുന്ന മറിപ്പുഴയിലെ 45 കുടുംബങ്ങൾക്കാണ് തുക കൈമാറിയത്. നഷ്ടപരിഹാരത്തർക്കവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുകളൊന്നും നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു. ടെൻഡർ നടപടികൾ തുടരുകയാണ്. തുരങ്കപാതയ്ക്ക് 2022 ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാരിന്റെ അന്തിമ ഭരണാനുമതി ലഭിക്കുന്നത്.
2043.74 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 8.11 കി.മീ. ദൈർഘ്യത്തിലാണ് തുരങ്കം നിർമിക്കുക. 10 മീറ്റർ വീതിയുള്ള ഇരട്ടത്തുരങ്കങ്ങളാണ് പണിയുക. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമാണച്ചുമതല.