Kodanchery

ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

കോടഞ്ചേരി : കോടഞ്ചേരിയിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ, യൂത്ത്, സീനിയർ വിഭാഗത്തിലെ വിജയത്തോടെ കേരളം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹരിയാന രണ്ടാം സ്ഥാനവും, മഹാരാഷ്ട മൂന്നാം സ്ഥാനവും ,പെൺകുകളുടെ വിഭാഗത്തിൽ തമിഴ്നാട് രണ്ടാം സ്ഥാനവും, ഗുജറാത്ത് മൂന്നാം സ്ഥാനവും നേടി. യൂത്ത് പുരുഷ വിഭാഗത്തിൽ രാജസ്ഥാൻ രണ്ടാം സ്ഥാനവും, മദ്ധ്യപ്രദേശ് മൂന്നാം സ്ഥാനവും, വനിതാ വിഭാഗത്തിൽ ഉത്തർപ്രദേശ്‌ രണ്ടാം സ്ഥാനവും, ഒറീസ മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ , ലിസ്സി ചാക്കോച്ചൻ, സിസിലി ജേക്കബ് കേരള കോൺഗ്രസ് തിരുവമ്പാടി നിയേ ജകമണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ, സെൻ്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് തോമസ്, ദേശീയ സെക്രട്ടറി നാംദേവ് ജഗനാഥ ഷിൻഡെ, സംസ്ഥാന ജനറൽ സെക്രട്ടറി എഡ്വേർഡ് പുതിയേടത്ത്, സ്കൂൾ പി.റ്റി.എ പ്രസിഡണ്ട് ഷിജോ സ്കറിയ, ജില്ലാ സെക്രട്ടറി വിപിൻ സോജൻ, ഇന്ത്യൻ ടീം മാനേജർ ബെന്നി എലിവാലുങ്കൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button