ഹരിത മിത്രം കർഷക സമിതിയുടെ നേത്യത്വത്തിൽ കർഷക സെമിനാർ നടത്തി
കോടഞ്ചേരി : ഹരിത മിത്രം കർഷക സമിതിയുടെ നേത്യത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് സംഘടിപ്പിച്ച കർഷക സെമിനാറിൽ വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അദ്ധ്യക്ഷത വഹിച്ചു സെമിനാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു
കാർഷിക മേലയിലെ യന്ത്ര വൽക്കരണത്തെ കുറിച്ചും കർഷക ക്ഷേമ പദ്ധതിയെ കുറിച്ച് അഗ്രികൾച്ചർ ടെക്നിക്കൽ എഞ്ജിനിയർ വിഭാഗം പി ജയക്യഷ്ണൻ ക്ലാസ് എടുത്തു. ഹരിത മിത്രം ട്രസ്റ്റി മെമ്പർ അഡ്വ. മാക്സി ജോസഫ് കൈനടി,സി. റ്റി തോമസ്സ് ചക്കാല എന്നിവർ സംസാരിച്ചു.
യന്ത്രവത്ക്യത ക്യഷി രീതികളെ ഉറിച്ചും ഹരിത മിത്രം പ്രൊഡൂസർ കമ്പനിയെ കുറിച്ചും സംസാരിച്ചു കാർഷിക വയ്‌പകളെകുറിച്ചും സബ്സിഡികളെക്കുറിച്ചും ബാങ്ക് പ്രതിനിധി സന്ദിപ് റ്റി സംസാരിച്ചു. ഹരിതമിത്രം കർഷകസമിതി ജനറൽ സെക്രട്ടറി റി. ഡെപ്യൂട്ടി തഹസിൽദാർ പി കെ ഏലിയാസ് പടയാട്ടിൽ സ്വാഗതവും സമിതി മെമ്പർ ജെയ്സൺ ജോയി ഈഴക്കുന്നേൽ നന്ദിയുംപറഞ്ഞു