Kodiyathur
പകർച്ചവ്യാധി; കൊടിയത്തൂർ അങ്ങാടിയും പരിസരവും ശുചീകരിച്ചു
കൊടിയത്തൂർ: മഴക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധികളും വർധിച്ചതിനാൽ അങ്ങാടികൾ ശുചീകരിക്കുവാൻ കച്ചവടക്കാർ രംഗത്തിറങ്ങി. ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം. കൊടിയത്തൂർ അങ്ങാടിയും പരിസരവും ശുചീകരിച്ചു.
വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തവും ജപ്പാൻ ജ്വരവും പടരുന്നുണ്ട്. പരിസര മലിനീകരണം രോഗം പടരുവാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ റിനില്‍, കൊടിയത്തൂർ വ്യാപാരി പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി, പി.പി ഫൈസൽ, ശരീഫ് എള്ളങ്ങൾ, ത്വഹൂർ ആലിക്കുട്ടി, ഷെഫീഖ് പൊറ്റശ്ശേരി, ഹമീദ് ചാലക്കൽ, സി.പി മുഹമ്മദ്, കെ മുഹമ്മദാലി, പി.ടി സഫറുള്ള നേതൃത്വം നൽകി.