Kodiyathur

സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്നു വിതരണവും നടത്തി

കൊടിയത്തൂർ : യുവധാര ഗ്രന്ഥശാല കാരക്കുറ്റിയും കാലിക്കറ്റ് ഐ ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു. പി.ടി അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സി.ടി.സി അബ്ദുള്ള, ഗ്രാമ പഞ്ചായത്ത് മെമ്പർ വി ഷംലൂലത്ത്, അഹമ്മദ് കുട്ടി പി, ബിജു വിളക്കോട്, എം അബ്ദുറഹിമാൻ, എ.പി റിയാസ്, ലൈബ്രറിയൻ സുനിൽ പി.പി എന്നിവർ സംസാരിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും കെ.സി മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button