Thiruvambady
ടാറിങ് പ്രവർത്തി ആരംഭിച്ച കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡ് മണിക്കൂറുകൾക്കകം കുത്തിപ്പൊളിച്ച്; വാട്ടർ അതോറിറ്റി

തിരുവമ്പാടി: ടാറിങ് പ്രവർത്തി ആരംഭിച്ച കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിൽ തിരുവമ്പാടി കുരിശുപള്ളി ഭാഗത്ത് ഒന്നാം ഘട്ട ടാറിങ് പൂർത്തിയായ ഉടനെ തന്നെ പൈപ്പ് നന്നാക്കാനായി വാട്ടർ അതോറിറ്റി റോഡ് കുത്തി പൊളിച്ചു. പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതോടുകൂടി ടാറിങ് അവസാനിപ്പിച്ച് കരാർ കമ്പനി പോവുകയും ചെയ്തു.
റോഡ് നിർമാണം നടക്കുമ്പോൾ തന്നെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി വെള്ളം റോഡിൽ ഒഴുകുന്നത് പതിവ് സംഭവം ആയിരിക്കുകയാണ്. തിരുവമ്പാടി ടൗണിൽ മാത്രം നിരവധി തവണയാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി വെള്ളം റോഡിൽ ഒഴുകിയത്.
അശാസ്ത്രീയമായി നിർമ്മിച്ച റോഡും, വാട്ടർ അതോറിറ്റി പൈപ്പുകളും ജനങ്ങൾക്കും കച്ചവടക്കാർക്കും ദുരിതമായി മാറുകയാണ്. അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന മട്ടിൽ നടക്കുകയാണെന്നും ജനങ്ങൾ പറയുന്നു.







