Kodanchery
കനത്ത മഴയിലും കാറ്റിലും തെയ്യപ്പാറയിൽ വൻനാശനഷ്ടം
കോടഞ്ചേരി : ഇന്ന് ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിലും കാറ്റിലും തെയ്യപ്പാറ പടുപുറം ഭാഗത്ത് വൻ നാശനഷ്ടം. പടുപുറം കുരിശിങ്കൽ റോഡിൽ രണ്ടു സ്ഥലത്ത് മരം കടപുഴകി വീണതിനാൽ ഇതുവഴിയുള്ള ഗതാഗതവും വൈദ്യുതി വിതരണവും നിലച്ചു. ഏഴോളം ഇലക്ട്രിക് പോസ്റ്റുകൾ ആണ് മരം വീണ് തകർന്നത്.
കോക്കാപള്ളി സജിയുടെ തൊഴുത്ത്, മാവുള്ള കണ്ടത്തിൽ കല്യാണിയുടെ വീട്, ജോഷി കോക്കാപള്ളിയുടെ വീടിന്റെ മതില്, കാറിന്റെ മുൻഭാഗത്തെ ഗ്ലാസ്, ജോയി കോക്കാപള്ളിയുടെ റബർ മരങ്ങൾ എന്നിവയാണ് കനത്ത കാറ്റിൽ തകർന്നത്. കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് അറിവ് ആകുന്നതേയുള്ളൂ. പ്ലാവ് തെങ്ങിന്റെ മുകളിൽ വീണതിനാൽ റോഡ് സൈഡിലുള്ള രണ്ട് തെങ്ങുകളും അപകടഭീഷണിയിലാണ്.