Kodanchery

രക്തദാന ദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നോളജ് സിറ്റി: ലോകവ്യാപകമായി നടക്കുന്ന രക്തദാന ദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ രക്തം ദാനം ചെയ്തു. മര്‍കസ് ലോ കോളജ്, യൂനാനി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരും ഹോപ്പ് കാലികറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ക്യാമ്പ്് ഉദ്ഘാടനം നിര്‍വഹിച്ചു. മിഹ്‌റാസ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. നബീല്‍ അധ്യക്ഷത വഹിച്ചു. എം വി ആര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. നിട്ടിന്‍ ഹെന്‍ട്രി രക്തദാന സന്ദേശ പ്രഭാഷണം നടത്തി. നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഷംസുദ്ദീന്‍ മുറംപാത്തി, സജി, ഷെറീജ സംസാരിച്ചു. യൂസുഫ് നൂറാനി, ഡോ. നിസാം റഹ്‌മാന്‍, ഡോ. ഒ കെ എം റഹ്‌മാന്‍, ഡോ. നബീല്‍ സംബന്ധിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി കെ ഇബ്‌റാഹീം മുണ്ടക്കല്‍ സ്വാഗതവും സഹല്‍ കഞ്ഞിപ്പുഴ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button