Kodanchery

മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍; സംസ്ഥാന ഓഫ് റോഡ് ചാംപ്യന്‍ഷിപ്പിന് കോടഞ്ചേരിയില്‍ ആവേശ്വജ്ജ്വല സമാപനം

കോടഞ്ചേരി : ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും, ഡിടിപിസിയും, ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് കോടഞ്ചേരി തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ രണ്ട് ദിവസമായി നടന്നു വന്ന സംസ്ഥാന ഓഫ് റോഡ് ചാംപ്യന്‍ഷിപ്പിന് ആവേശ്വജ്ജ്വല സമാപനം.

രണ്ടാം ദിനം കോഴിക്കോട് ജില്ല കലക്ടര്‍ ബഹു.സ്നേഹില്‍ കുമാര്‍ ഐ.എ.എസ് വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി സി.ഇ.ഒ ബിനു കുര്യക്കോസ്, പോള്‍സണ്‍ അറയ്ക്കല്‍, ഷെല്ലി കുന്നേല്‍, റോഷന്‍ കൈനടി തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ടാം ദിനം നടന്ന ഡീസല്‍ ക്ലാസ് വിഭാഗത്തില്‍ വിധുന്‍-രഞ്ജിത്ത് സഖ്യം ഒന്നാം സ്ഥാനവും മെഹബൂബ് – ഷാഫി സഖ്യം രണ്ടാം സ്ഥാനവും നേടി. ഓപ്പണ്‍ ക്ലാസ് വിഭാഗത്തില്‍ വിധുന്‍-രഞ്ജിത്ത് സഖ്യം ഒന്നാം സ്ഥാനവും ഹാഷിം – അഫ്നാസ് സഖ്യം രണ്ടാം സ്ഥാനവും നേടി. ജൂലൈ 5,6,7 തിയ്യതികളിലായി ഓഫ് റോഡ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് കോടഞ്ചേരിയിലെ തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ അരങ്ങേറും.

Related Articles

Leave a Reply

Back to top button