Puthuppady
പുതുപ്പാടിയിൽ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
പുതുപ്പാടി : വെസ്റ്റ് പുതുപ്പാടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനട യാത്രക്കാരൻ കെ എസ് ആർ ടി സി ബസ്സിടിച്ച് മരിച്ചു.
കൈതപ്പൊയിൽ കളപ്പുരക്കൽ ജോയ് എന്ന മാർക്കോസ് (65) ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനാണ്.
കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്.
ഇന്ന് (25-06-2024-ചൊവ്വ) രാവിലെ 06:00-മണിയോടെ ആയിരുന്നു അപകടം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.