Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ റെസ്ക്യൂ ട്രെയിനിങ് നടത്തി

കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി പുലിക്കയം ഇന്റർനാഷണൽ ട്രെയിനിങ് സെന്ററിൽ വെച്ച് വിവിധ മേഖലയിൽ ഉള്ളവർക്കായി റസ്ക്യൂ ട്രെയിനിങ് നൽകി. ഇന്റർനാഷണൽ ട്രെയിനർ വിഷ്ണു ഗുരൻ ( നേപ്പാൾ) ആണ് റെസ്ക്യൂ ട്രെയിനിങ്ങിന്റെ വിവിധ വശങ്ങളെ കുറിച്ച് തിയററ്റിക്കൽ, പ്രാക്ടിക്കൽ ക്ലാസുകൾ നടത്തിയത്.

ഇദ്ദേഹം ഇപ്പോൾ ജപ്പാനിലാണ് ട്രെയിനർ ആയി സേവനം അനുഷ്ഠിക്കുന്നത് ഡോക്ടർമാർ, ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, കയാക്കിങ് കോമ്പറ്റീഷനിൽ പങ്കെടുക്കുന്നവർ, മറ്റു വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. ട്രെയിനിങ്ങിന്റെ ഉദ്ഘാടനം അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ് നിർവഹിച്ചു. ഷെല്ലി കുന്നേൽ ആശംസ നേർന്നു.

Related Articles

Leave a Reply

Back to top button