Kodanchery

കാട്ടുപന്നി ആക്രമണം തടയാൻ കൃഷിയിടത്തിൽ വേലി സ്ഥാപിച്ചു; പിന്നാലെ സാമൂഹ്യവിരുദ്ധർ വേലി തകർത്തു

നെല്ലിപ്പൊയിൽ : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പൊയിലിൽ കൃഷിയിടത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതിനായി സ്ഥാപിച്ച വേലി സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. പ്രവാസിയും പ്രദേശവാസിയുമായ റോയി പുതുക്കാട്ടിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. കപ്പ മഞ്ഞൾ ഇഞ്ചി ചേമ്പ് വാഴ, കാച്ചിൽ അടക്കമുള്ള ചെറുകിട കൃഷികൾ നടത്തിയിരുന്ന സ്ഥലത്ത് സ്ഥിരമായി കാട്ടുപന്നങ്ങൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ഇത് തടയാൻ കഴിഞ്ഞ ദിവസം ലക്ഷങ്ങൾ ചെലവിട്ട് റോയിയുടെ പിതാവ് രാജു സ്ഥലത്തിന് നാലുവശവും വേലികെട്ടിയത്.

പണി പൂർത്തിയാക്കി വൈകുന്നേരം അഞ്ചു മണിയോടെയാണ് എല്ലാവരും മടങ്ങിയത്. എന്നാൽ പിറ്റേദിവസം രാവിലെ വേലി തകർത്തതായിട്ടാണ് കാണുന്നത്. ഒരാൾക്ക് ഒറ്റയ്ക്ക് വേലി തകർക്കാൻ കഴിയുകയില്ലെന്ന് വേലി സ്ഥാപിച്ച തൊഴിലാളികൾ സംഭവസ്ഥലം സന്ദർശിച്ച ശേഷം പറയുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് റോയിയുടെ പിതാവ് കോടഞ്ചേരി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

യുവതലമുറ കൃഷിയിൽ നിന്ന് അകലുന്ന ഈ കാലഘട്ടത്തിൽ പ്രവാസിയായ റോയ് തന്റെ നാട്ടിൽ അന്യം നിന്നു പോകുന്ന കൃഷികൾ ചെയ്തത് അഭിനന്ദനാർഹാമാണെന്നും, കൃഷിയിടം സംരക്ഷിക്കാൻ തന്റെ കൃഷിയിടത്തിൽ സ്ഥാപിച്ച വേലി തകർത്ത സാമൂഹ്യവിരുദ്ധർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ലൈജു അരിപ്പറമ്പിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button