Kodanchery
ശക്തമായ മഴ; ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

കോടഞ്ചേരി : ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. തുഷാരഗിരി – ചെമ്പുകടവ് ഭാഗത്ത് ശക്തമായ മഴയാണ്. ചാലിപ്പുഴയിൽ ശക്തമായ ഒഴുക്കുണ്ട്.
മുകളിൽ നിന്ന് മരങ്ങൾ ഒലിച്ചു വന്ന് ചെമ്പുകടവ് പാലത്തിനടുത്ത് പുഴയിൽ അടിഞ്ഞതിനാൽ പാലത്തിന് മുകളിൽ വെള്ളം കയറിയിട്ടുണ്ട്. നിലവിൽ പാലത്തിലൂടെ വാഹനങ്ങൾ പോവാൻ പറ്റാത്ത അവസ്ഥയാണ്.







