Puthuppady
കോൺഗ്രസ് നേതൃ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു

പുതുപ്പാടി : പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കായി നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ഈങ്ങാപ്പുഴ ആച്ചി റിസോർട്ടിലെ ഉമ്മൻചാണ്ടി നഗറിൽ നടന്ന ക്യാമ്പ് എക്സിക്യുട്ടീവ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു.
ത്രിതല തിരഞ്ഞെടുപ്പുകളിൽ മികച്ചവിജയം കൈവരിക്കുന്നതിന് പാർട്ടിയെ സജ്ജമാക്കാൻ പ്രവർത്തകരും നേതാക്കളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് ഹൗസിങ് ഫെഡറേഷൻ ചെയർമാൻ കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി.