CharamamKodanchery

നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

കോടഞ്ചേരി : നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം 2023- 24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം നടത്തി. കൊടുവള്ളി ബ്ലോക്ക് ക്ഷീരവികസന ഓഫീസർ റെജിമോൾ ജോർജ് വാർഷിക പദ്ധതി വിശദീകരണം നടത്തി. മികച്ച ഗുണനിലവാരമുള്ള പാൽ അളന്ന കർഷകർക്കും മികച്ച കർഷകരെയും എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

സംഘം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.മിൽമ സൂപ്പർവൈസർ വിപിൻരാജ് സംഘം ഡയറക്ടർമാരായ, ജെയിംസ് കിഴക്കുംകര, സ്കറിയ പടിഞ്ഞാറ്റ മുറിയിൽ, മോളി ഓത്തിക്കൽ, ഗിരിജ കണിപ്പള്ളിൽ, റോസിലിൻ പ്ലാക്കൂട്ടത്തിൽ സംഘ സെക്രട്ടറി മനു തോമസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button