Koodaranji
കൂടരഞ്ഞിയിൽ വ്യാപാരോൽത്സവത്തിന് തുടക്കമായി
കൂടരഞ്ഞി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവം വിഷൻ 2025 ന് തുടക്കമായി. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതിപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലക്കി കൂപ്പൺ വിതരണം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് വ്യാപാരി പൗലോസ് മുണ്ടക്കലിന് നൽകി ഉദ്ഘാടനം ചെയ്യ്തു.
യോഗത്തിൽ വ്യാപാരി ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക മുഖ്യ പ്രഭാഷണം നടത്തി. പിഎം തോമസ് മാസ്റ്റർ, പി പ്രേമൻ, മോളി വാതല്ലൂർ, ജെറിന റോയി, എം ടി അസ്‌ലം, അഷ്‌റഫ് കപ്പോടത്ത്, രമണി ബാലൻ, സ്റ്റാൻലി ജോർജ്, ജോൺസൺ തോണക്കര
എന്നിവർ സംസാരിച്ചു.