തിരുവമ്പാടി: ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു.

തിരുവമ്പാടി :പുല്ലൂരാംപാറ സെന്റര്‍ ജോസഫ്സ് ഹൈസ്കൂളില്‍ ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കാലാവസ്ഥ വ്യതിയാന, മലിനീകരണം, മോശം ശുചീകരണം എന്നിവ മൂലം മനുഷ്യന്റെ ആരോഗ്യത്തിന് ഉണ്ടാകുന്ന ഭീഷണികളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വില്‍സണ്‍ താഴത്തുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ & മീഡിയ ഓഫീസര്‍ ഡോ. കെ.ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു. ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ റോയിറോജസ് മുഖ്യപ്രഭാഷണം നടത്തി, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ വി പ്രിയ വിഷയാവതരണം നടത്തി.
വ്യത്യസ്ത വിദഗ്ധര്‍ കൂടാതെ, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ പ്രഭാകരന്‍, വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, പ്രധാന അധ്യാപകരായ ജോളി ജോസഫ്, സിബി കുര്യാക്കോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം സുനീര്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ആരോഗ്യത്തെ അവലോകനം ചെയ്യുന്നതിനും ദുരന്തസാധ്യത കുറയ്ക്കല്‍, കാലാവസ്ഥ വ്യതിയാനം ലഘുക്കരണം, പൊരുത്തപ്പെടല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു. മുക്കം അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ്, വിദ്യാര്‍ത്ഥികള്‍ക്കായി ഒപ്പും മതില്‍ പ്രതിജ്ഞാ മതില്‍ തുടങ്ങിയ പരിപാടികള്‍ കൂടി സംഘടിപ്പിച്ചു.