Mukkam
ചെറുവാടി സ്കൂളിൽ ഹോക്കി ടീം രൂപീകരിച്ചു. ഹോക്കി സ്റ്റിക്ക് വിതരണവും ജെഴ്‌സി പ്രകാശനവും നടത്തി

ചെറുവാടി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി അജിത ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.പി റസാഖ് ആദ്യക്ഷനായ പരിപാടിയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ശംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് ജില്ല ഹോക്കി സെക്രെട്ടറി ഫിറോസ് തേരത്തു ഹോക്കി സ്റ്റിക് വിതരണം നിർവഹിച്ചു, മാസ്റ്റർഴ്‌സ് ഹോക്കി എക്സിക്യൂട്ടീവ് മെമ്പർ ഫസലുറഹ്‌മാൻ സംസാരിച്ചു.
ഒനിക്സ് മാർബിൾ എം.ഡി ഫിറോസ് സി.പി ജേഴ്സി പ്രകാശനം നടത്തി,വാർഡ് മെമ്പർ റിഹല മജീദ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയ്ർ പേഴ്സൻ ആയിഷ ചേലപ്പുറത്തു, എസ്.എം.സി ചെയ്ർമാൻ സശീന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡണ്ട് ശരീഫ് കൂട്ടക്കടവത്തു് പ്രിൻസിപ്പൽ കൃഷ്ണകുമാർ തുടങ്ങിയവർ ആശംസ അറിയിച്ചു. സ്കൂൾ കായിക അധ്യാപിക റീന ടീച്ചർ നന്ദിയും പറഞ്ഞു.







