‘നൂപുരം 2024-25’: ചെമ്പുകടവ് യു.പി. സ്കൂളിൽ കലാമേള സമാപിച്ചു
കോടഞ്ചേരി :ചെമ്പുകടവ് യു.പി. സ്കൂളിലെ 2024-25 വർഷത്തെ സ്കൂൾ കലാമേള ‘നൂപുരം’ സമാപിച്ചു. ഒക്ടോബർ 3, 4 തിയ്യതികളിൽ ആയിരുന്നു പരിപാടി. ഹെഡ്മാസ്റ്റർ സുരേഷ് തോമസ് അധ്യക്ഷത വഹിച്ച പരിപാടി
പി. ടി. എ. പ്രസിഡന്റ് ടോണി ഉദ്ഘാടനം ചെയ്തു.
വാർഷിക കലാമേള കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ജനപ്രിയ ഇനങ്ങളായ സംഘം നൃത്തം, ഒപ്പന എന്നിവയിൽ വിദ്യാര്‍ത്ഥികൾ ആവേശത്തോടെയും പ്രതിഭാപ്രകടനത്തോടെയും പങ്കെടുത്തു. കുട്ടികളുടെ പ്രകടനത്തിന് അധ്യാപകരോടൊപ്പം രക്ഷിതാക്കളും വലുതായ പങ്കു വഹിച്ചു.
കലാമേളയുടെ സമാപന ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ ആൻ ട്രീസ ജോസ് നന്ദി രേഖപ്പെടുത്തി. എം.പി.ടി.എ. പ്രസിഡന്റ് അനു അജിത്ത്, അധ്യാപകരായ ഹാദിയ എ കെ., ഫസ്ന എ പി., അലൻ ജോസഫിൻ, കവിത എൻ കെ., സിന്ധു റ്റി., അനു കുര്യാക്കോസ്, അമൃത ബി., ഷീജ, ബിന്ദു, ഐറിൻ സജി, ജസ്‌ന വർഗീസ്, ആൻ റോസ്, അജി എബ്രഹാം, പ്രീത, ശാലിനി, ബ്രുതിമോൾ തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.
സമാപന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സുരേഷ് തോമസ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.