Thiruvambady

തിരുവമ്പാടി – മറിപ്പുഴ റോഡിൽ HT പോസ്റ്റ് ഷിഫ്റ്റിംഗ്: ഇന്ന് കാളിയാമ്പുഴ, പള്ളിപ്പടി മേഖലകളിൽ വൈദ്യുതി മുടങ്ങും

തിരുവമ്പാടി: തിരുവമ്പാടി – മറിപ്പുഴ റോഡ് വികസനത്തിന്റെ ഭാഗമായി HT പോസ്റ്റുകൾ ഷിഫ്റ്റ് ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് (10.10.2024) വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ കാളിയാമ്പുഴ ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ പള്ളിപ്പടി, പുല്ലൂരാംപാറ ടവർ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

ഇതിന് പുറമേ, കൊടക്കാട്ടുപാറ, മേലാടൻകുന്ന് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി നിലയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button