Local
താമരശ്ശേരി ശാസ്ത്രമേള: നന്മ കോരങ്ങാടിന്റെ ആംബുലൻസ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി

താമരശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്രമേളയിൽ വെൽഫെയർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കും സന്നദ്ധസേവനങ്ങൾക്കും വേണ്ടി നന്മ കോരങ്ങാടിന്റെ ആംബുലൻസ് സമർപ്പിച്ചു. ആംബുലൻസ് വെൽഫെയർ കമ്മിറ്റിയുടെ കൺവീനർ ആർ. കെ. ഷാഫിക്ക് താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ കൈമാറി.
ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, എ. ഇ. ഒ. വിനോദ് പി., പി. ടി. എ. പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്, പ്രിൻസിപ്പാൾ മഞ്ജുള ടീച്ചർ, വാർഡ് മെമ്പർ ഫസീല ഹബീബ്, ഗിരീഷ് തേവള്ളി, സക്കീർ മാസ്റ്റർ, വിനോദൻ എം., ഹബീബ് റഹ്മാൻ, എ. കെ. അബ്ദുൽ അസീസ്, ലൈജു മാസ്റ്റർ, ഷാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.