Kodanchery
താമരശ്ശേരി സബ്ജില്ലാ കലോത്സവം ഇന്ന് മുതൽ, പങ്കെടുക്കുന്നത് 3000ത്തോളം വിദ്യാർത്ഥികൾ
കോടഞ്ചേരി: താമരശ്ശേരി സബ് ജില്ലയിലെ സബ്ജില്ലാ കലോത്സവം വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് (29-10-24 ചൊവ്വ ) ആരംഭിക്കുന്നു. 46 സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
11 വേദികളിലായി വിവിധ കലാപ്രകടനങ്ങൾ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ വി.ആർ. സുധീഷ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കും.
രണ്ടുദിനങ്ങളായി നീണ്ടു നിൽക്കുന്ന കലാമേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചിട്ടുണ്ട്.