Thiruvambady
വയനാട് ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി മണ്ഡലത്തിൽ പോളിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ ഇന്ന്

തിരുവമ്പാടി : 13-11-24 ന് നടക്കാനിരിക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട തിരുവമ്പാടി മണ്ഡലത്തിലെ പോളിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ ഇന്ന് ( 29-10-24) ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കും. വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും റാൻഡമൈസ് ചെയ്യുന്നതാണ് പ്രധാന നടപടിക്രമം.
പ്രക്രിയയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും പങ്കെടുക്കാനാണ് ക്ഷണം നൽകിയിരിക്കുന്നത്.
തിരുവമ്പാടി മണ്ഡലത്തിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷനായ യോഗം ഇന്നലെ ചേർന്നിരുന്നു .
ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) ശീതൾ ജി മോഹൻ, തിരുവമ്പാടി മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കെ എൻ ബിന്ദു, മറ്റ് വിവിധ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു.