സബ് ജില്ല ഗണിത ശാസ്ത്രമേളയും കലാമേളയും: വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിന് ചാമ്പ്യൻഷിപ്പും റണ്ണേഴ്സ് അപ്പ് കിരീടവും
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതിനും കലാമേളയിൽ 239 പോയിന്റോടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയതിനും ആദരിക്കപ്പെട്ടു.
വിദ്യാർത്ഥികളുടെ ഈ നേട്ടങ്ങൾ സ്കൂളിന്റെ അഭിമാനമായി സൂചിപ്പിച്ച്, ഇന്നലെ (01-11-24) രാവിലെ ചേർന്ന സ്കൂൾ അസംബ്ലിയിൽ അവരെ അഭിനന്ദനങ്ങൾ അറിയിച്ചു. തുടർന്ന് വിദ്യാർഥികൾ ട്രോഫികളുമായി വേളങ്കോട് അങ്ങാടിയിലേക്ക് റാലി നടത്തി, മുദ്രാവാക്യങ്ങൾ വിളിച്ചു വിജയത്തിന്റെ സന്തോഷം പങ്കുവെച്ചു.
കലാമേളയിൽ ഒന്നാം സ്ഥാനവുമായി വെറും 4 പോയിന്റ് വ്യത്യാസം മാത്രമായിരുന്നു. വിദ്യാർത്ഥികളുടെ നൈപുണ്ണ്യമികവും രക്ഷിതാക്കളുടെ നിർലോഭമായ പിന്തുണയും അദ്ധ്യാപകരുടെ ചിട്ടയായ പരിശീലനവും കൂടിയാണ് ഈ വിജയത്തിലേക്ക് സ്കൂളിനെ നയിച്ചത്.
വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ രക്ഷാകർതൃ സമിതി, മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.