ബഷീർ കൊടിയത്തൂരിന് ‘ഫോസ 89’ കൂട്ടായ്മയുടെ ആദരം
മുക്കം :മുക്കത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ, കേരളീയം മാധ്യമ പുരസ്കാരം നേടിയ ബഷീർ കൊടിയത്തൂരിനെ ആദരിച്ചു. പി.ടി.എം.എച്ച്.എസ് എസ്.എസ്.എൽ.സി 1989 ബാച്ച് കൂട്ടായ്മയായ ‘ഫോസ 89’ കൂട്ടുകാർ ചേർന്നാണ് ബഷീറിന് സ്വീകരണം നൽകിയത്.
മുക്കം മാളിൽ നടന്ന ചടങ്ങിൽ, പ്രവാസിയും ഇംഗ്ലീഷ് കവിയുമായ അൻസാർ അരിമ്പ്ര ബഷീറിനെ പൊന്നാട അണിയിച്ചു. പരിപാടിക്ക് ഫോസ കൺവീനർ നാസർ കണ്ണാട്ടിൽ അധ്യക്ഷനായി.
ചടങ്ങിൽ അശ്റഫ് ചെറുവാടി, അബൂബക്കർ വിളക്കോട്ടിൽ, ദിവാകരൻ, അബ്ദുൽ ബാബു, ബീരാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഡോ. എ.പി.ജെ അബ്ദുൽകലാം സ്റ്റഡിസെന്റർ ഏർപ്പെടുത്തിയ പത്ര പ്രവർത്തന മികവിനുള്ള കേരളീയം മാധ്യമ പുരസ്കാരമാണ് ബഷീറിന് ലഭിച്ചത്. സൗത്ത് കൊടിയത്തൂരിലെ പരേതരായ കണക്കഞ്ചേരി മുഹമ്മദിന്റെയും ആമിനയുടെയും മകനായ ബഷീർ, ചന്ദ്രിക കണ്ണൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്ററാണ്. മാധ്യമ ഗവേഷണത്തിനുള്ള കേരള മീഡിയ അക്കാദമി മീഡിയ ഫെലോഷിപ്പ് ജേതാവുമായ ബഷീർ, തന്റെ മികവ് തെളിയിച്ച വ്യക്തിത്വമാണ്.