Kodanchery
ഇലക്ഷൻ വിജയത്തിനായി സിപിഎം-ബിജെപി ബന്ധം വെളിപ്പെട്ടതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ”
കോടഞ്ചേരി: അടുത്തിടെയുള്ള ഉപതെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം പരസ്യമായി വെളിപ്പെട്ടതായി വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്ത് ചാണ്ടി ഉമ്മൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങൾ ഇരുപക്ഷത്തിന്റെയും തനി സ്വഭാവം മനസ്സിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വടക്കേ മുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ എം ബഷീർ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.