Thamarassery
ചുരം ബൈപാസ് യാഥാർത്ഥ്യമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി; മുഖ്യമന്ത്രിക്കു നിവേദനം നൽകി
താമരശ്ശേരി :താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നിർദിഷ്ട ചുരം ബൈപാസ് (ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ) പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
വയനാട് ഉപതിരഞ്ഞെടുപ്പ് സന്ദർഭത്തിൽ, താമരശ്ശേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിൽ വെച്ച് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഭാരവാഹികൾക്ക് ഉറപ്പുനൽകി. താമരശ്ശേരി രൂപത വികാരിജനറൽ മോൺ അബ്രഹാം വയലിൽ, ആക്ഷൻ കമ്മിറ്റി കൺവീനർ ടി.ആർ.ഓമനക്കുട്ടൻ റാഷി താമരശ്ശേരി, റെജി ജോസഫ് എന്നിവരും നേതൃസംഘത്തിൽ ഉണ്ടായിരുന്നു