Koodaranji
കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റ് കുടുംബ സംഗമം: അനിൽ പനച്ചൂരാൻ അവാർഡ് ജേതാവ് കൂമ്പാറ ബേബിയെ ആദരിച്ചു
കൂടരഞ്ഞി: കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം പ്രശസ്ത കവി കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അനിൽ പനച്ചൂരാൻ അവാർഡ് നേടിയ കൂമ്പാറ ബേബിയെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ സോമനാഥൻ കുട്ടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.വി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കൂടാതെ, ബ്ലോക്ക് സെക്രട്ടറി ജോസ് മാത്യു, ബ്ലോക്ക് ട്രഷറർ എ.ടി. ജോസഫ്, ജില്ലാ കമ്മിറ്റി അംഗം ഇ.എച്ച്. ഷാഹുൽ ഹമീദ്, ബ്ലോക്ക് കമ്മിറ്റി ചെയർപേഴ്സൺ ബീനമാത്യു, ബ്ലോക്ക് കമ്മിറ്റി അംഗം ജോസ് നാവള്ളി, യൂണിറ്റ് ട്രഷറർ എ.എം. തങ്കച്ചൻ, യൂണിറ്റ് സെക്രട്ടറി പി.ടി. ജോസ്, എൻ.വി. ദിവാകരൻ, ഷാൻ്റി കാപ്പൻ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.