Thiruvambady

വയനാട് വിജയം ഉറപ്പായാൽ നവ്യ ഹരിദാസിന് കേന്ദ്രമന്ത്രിസ്ഥാനമെന്ന് വി. കെ. സജീവൻ

തിരുവമ്പാടി: അടുത്ത അഞ്ച് വർഷവും നരേന്ദ്ര മോദി സർക്കാർ കേന്ദ്രം ഭരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, വയനാട് മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർത്ഥി നവ്യ ഹരിദാസ് വിജയിക്കുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നുറപ്പാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി. കെ. സജീവൻ പ്രസ്താവിച്ചു. ആനക്കാംപൊയിൽ നടന്ന എൻ.ഡി.എ. തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യം മോദി സർക്കാരിന്റെ കീഴിൽ എല്ലാ മേഖലകളിലും വികസനമുണ്ടാക്കുമ്പോൾ, വയനാട് എന്തുകൊണ്ട് പിന്നിൽ പോകണം എന്ന് ചിന്തിക്കണം,” എന്നായിരുന്നു സജീവന്റെ അഭിപ്രായം.

വയനാട് മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിൽ എൻ.ഡി.എ. സ്ഥാനാർത്ഥി നവ്യ ഹരിദാസ് മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും, കാത്തിരുന്ന ഈ മാറ്റത്തിന് പിന്തുണ നൽകാൻ ജനങ്ങൾ തയാറാകണമെന്നും സജീവൻ പറഞ്ഞു. രാഹുൽ ഗാന്ധി വയനാടിന്റെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് നവ്യയുടെ മുന്നേറ്റം മഹത്തരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ സജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. എൻ. പി. രാമദാസ്, ടി. ശ്രീനിവാസൻ, അഗസ്റ്റീൻ എന്നിവർ പ്രസംഗിച്ചു. കെ. പി. രമേശ്‌ സ്വാഗതവും, ജയൻ ആറുകാക്കൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button