Kodanchery

വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ “എലെവേറ്റ്സ് 2024” ക്യാമ്പിന് തുടക്കമായി

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ മൂന്നുദിന സഹവാസ ക്യാമ്പായ എലെവേറ്റ്സ് 2024 ഉജ്ജ്വലമായി ആരംഭിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷിജി ആന്റണിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഭദ്രദീപം തെളിയിച്ചു ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് മുഖ്യപ്രഭാഷണം നടത്തി. താമരശ്ശേരി സ്കൗട്ട് ഡിസ്ട്രിക്ട് കമ്മീഷണർ സേവ്യർ വി.ഡി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സംസാരിച്ചു.

സിസ്റ്റർ മെൽവിൻ എസ്.ഐ.സി മുഖ്യപ്രഭാഷണം നടത്തി, അധ്യാപിക സി. സുധർമ്മ എസ്.ഐ.സി, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി. പോൾ, ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനായ രോഷൻ ചാക്കോ എന്നിവർ ആശംസകളും ആലോചനകളും പങ്കുവെച്ചു.

വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിനും സമൂഹഹിതത്തിനും ഉതകുന്ന വിവിധ ക്ലാസുകൾക്കൊപ്പം ദ്വിതീയ സോപാൻ പരീക്ഷയുടെ പരിശീലന പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ക്യാമ്പ് 16/11/2024-നു സമാപിക്കും.

Related Articles

Leave a Reply

Back to top button