Kodanchery
നിർത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട ടോറസ് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം
പുല്ലൂരാംപാറ : നിയന്ത്രണം വിട്ട ടോറസ് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം. കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ നെല്ലിപ്പോയിലിനു സമീപം മഞ്ഞുവയലിൽ ആണ് സംഭവം.
റോഡരികിൽ നിർത്തിയിട്ട ലോറിയിൽ (ആനയെ കൊണ്ടുപോകുന്ന ലോറി) നിയന്ത്രണം വിട്ട ടോറസ് ടിപ്പർ ലോറി ഇടിച്ചു കയറിയാണ് അപകടം. രാത്രിയാണ് അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.