Kodanchery
സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ
കോടഞ്ചേരി:2 ദിവസം നിണ്ടുനിൽക്കുന്ന സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ബോയ്സ് ചാമ്പ്യൻഷിപ്പ് ഇന്ന് കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ആരംഭിക്കും.14 ജില്ലകളിൽ നിന്നുമായി 280 പേർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ എം ജോസഫ്, സെക്രട്ടറി പി.എം എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കോച്ച് കെ.ഹംസ, ജില്ലാ സെക്രട്ടറി വിപിൻ സോജൻ എന്നിവർ സംസാരിക്കും. നിലവിൽ പത്തനംതിട്ട ചാമ്പ്യന്മാരും, തൊട്ടുപിന്നിലായി പാലക്കാട്, കൊല്ലം, മലപ്പുറം എന്നീ ജില്ലകളും നിലകൊള്ളുന്നു.