Kodanchery

സോഫ്റ്റ് ബേസ്ബോൾ മലപ്പുറം ചാമ്പ്യൻമാർ

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ബോയ്സ് ചാമ്പ്യൻഷിപ്പിൽ പാലക്കാടിനെ 37- 38 തോൽപ്പിച്ച് മലപ്പുറം ജില്ല ചാമ്പ്യൻമാരായി. ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു.

ഓർഗനൈസിങ്ങ് കമ്മറ്റി ചെയർമാനും, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ വാസുദേവൻ ഞാറ്റുകാലയിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂൾ പി റ്റി ഏ പ്രസിഡണ്ട് റോക്കച്ചൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി.എം എഡ്വേർഡ്, കെ ഹംസ, സിജി എൻ എം, വിപിൻ സോജൻ, കെ അക്ഷയ്, വിബിൽ വി ഗോപാൽ, എബി സെബാസ്റ്റ്യൻ, ജാബിർ ഫവാസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button