Kodanchery
കോടഞ്ചേരി ,പാത്തിപ്പാറ ഉന്നതിയിൽ മഞ്ഞപ്പിത്തം പടരുന്നു
കോടഞ്ചേരി : പാത്തിപ്പാറ ഉന്നതിയിൽ മഞ്ഞപ്പിത്തം പടരുന്നു. ഉന്നതിയിലെ എട്ടുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇവരിൽ നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉന്നതിയിലെ 11 പേർ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ചികിത്സയിലുണ്ട്. മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധികൾക്കെതിരേ ബോധവത്‌കരണവുംഊർജിതമായി നടത്തുന്നുണ്ട്.രോഗബാധയുടെ കാഠിന്യമനുസരിച്ച് വിദഗ്ധ ചികിത്സയും നൽകുന്നുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.