Mukkam

മുക്കം: ചിട്ടി കമ്പനി ഉടമകൾ പണവുമായി മുങ്ങിയ സംഭവം; അന്വേഷണം ഊർജ്ജിതം

മുക്കം: മുക്കത്ത് പ്രവർത്തിച്ചിരുന്ന കാരാട്ട് ചിട്ടി കമ്പനിയുടെ ഉടമകൾ നിക്ഷേപകരുടെ പണവുമായി മുങ്ങിയ സംഭവത്തിൽ രണ്ടുദിവസമായിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ അഞ്ചു ജില്ലകളിലായി പതിനാലോളം ബ്രാഞ്ചുകളുള്ള ഈ കമ്പനി കഴിഞ്ഞ ദിവസമാണ് നിക്ഷേപകരെ കബളിപ്പിച്ച് അടച്ചുപൂട്ടിയത്.

കമ്പനിയിൽ പണം നിക്ഷേപിച്ചവർക്കും കുറി ലഭിച്ചവർക്കും നൽകാനിരുന്ന വൻ തുകയുമായി ഉടമകൾ മുങ്ങിയതാണു ഈ അടച്ചുപൂട്ടലിന്റെ പ്രധാന കാരണം. 19-ാം തീയതി രാവിലെ മുക്കം ബ്രാഞ്ചിലെ മാനേജരോട് സ്റ്റേ ഓർഡർ ഉണ്ടെന്നു പറഞ്ഞ് മുതലാളിമാർ ബാങ്കുകൾ തുറക്കരുതെന്നും, തുറന്നാൽ കോടതിയലക്ഷ്യമായി മാറുമെന്നും അറിയിച്ചു. അതിനുശേഷം വൈകുന്നേരം അവരുടേതായ അജണ്ട പ്രകാരം കമ്പനിയിലെ സ്റ്റാഫുകളെയും മാനേജരെയും വാട്സ്ആപ്പ് ഗ്രൂപുകളിൽ നിന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒഴിവാക്കുകയും ചെയ്തു.

സംഭവം മനസിലായ ഉടൻ നിക്ഷേപകരും ജീവനക്കാരും ചേര്‍ന്ന് മുക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, രണ്ടുദിവസം പിന്നിട്ടിട്ടും ഉടമകളെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. വൻ സാമ്പത്തിക തട്ടിപ്പിന്റെ ഇരകളായ നിക്ഷേപകരും സ്റ്റാഫുകളും ഇപ്പോഴും അടിയന്തരമായ നടപടികൾക്കായി കാത്തിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button