Kodiyathur
കൊടിയത്തൂർ: എൽഡിഎഫ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
കൊടിയത്തൂർ :കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ അശാസ്ത്രീയവും അബദ്ധങ്ങൾ നിറഞ്ഞതുമായ കരട് വാർഡ് വിഭജന നിർദ്ദേശത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സിപിഐഎം ഏരിയാ കമ്മറ്റിയംഗം ജോണി ഇടശ്ശേരി ധർണ്ണ ഉദ്ഘാടനം ചെയ്തു. വികെ അബൂബക്കർ അധ്യക്ഷത വഹിച്ചു.
കോട്ടമ്മലിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബിനോയ് ടി. ലൂക്കോസ്, ഗിരീഷ് കാരക്കുറ്റി, സി.ടി.സി. അബ്ദുല്ല, വിജയലക്ഷ്മി, ജിഷ അടുപ്പശ്ശേരി, കെ.സി. മമ്മദ്കുട്ടി, നാസർ കൊളായി, പി.എ. അബ്ദുല്ല, ഷാനു ഖാദർ, വി. വീരാൻകുട്ടി, അനസ് താളത്തിൽ, സി. ഹരീഷ്, കബീർ കണിയാത്ത്, ഇ. അരുൺ എന്നിവർ നേതൃത്വം നൽകി.
ഇ. രമേശ് ബാബു, വി.എ. സബാസ്റ്റ്യൻ, ഗുലാം ഹുസ്സൈൻ, കരീം കൊടിയത്തൂർ, കെ.പി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.