തിരുവമ്പാടിയുടെ അഭിമാനം: സ്കൂൾ ഒളിമ്പിക്സ് ജേതാവ് കുമാരി അനന്യയെ ആദരിച്ചു
തിരുവമ്പാടി: സംസ്ഥാനതല സ്കൂൾ ഒളിമ്പിക്സ് കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് ഷോട്ട്പുട്ട് ഇനത്തിൽ രണ്ടാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സേക്രഡ് ഹാർട്ട് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അനന്യ അനിൽ കുമാറിനെ നാട് അഭിമാനത്തോടെ ആദരിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ അനന്യയെ പൊന്നാടയണിയിച്ച് മെമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ലിസി മാളിയേക്കൽ, പി.ടി.എ. പ്രസിഡന്റ് ഷിജു, നഴ്സറി പി.ടി.എ. പ്രസിഡന്റ് മെവിൻ, അധ്യാപകരായ അബ്ദുറബ്ബ്, ആൽബിൻ അബ്രഹാം, അയ്യൂബ്, ജെസി ടീച്ചർ, ഡാനി തോമസ്, ധന്യ ടീച്ചർ, ലിസി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
അനന്യയെ തുറന്ന വാഹനത്തിൽ വെച്ച് തിരുവമ്പാടി അങ്ങാടിയിലൂടെ ആഹ്ലാദ പ്രകടനം നടത്തി . സ്കൂൾ മാനേജർ റവ. ഫാ. തോമസ് നാഗപറമ്പിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം പറഞ്ഞപ്പോൾ കായിക അധ്യാപിക ഡെൽന ബോബി നന്ദി രേഖപ്പെടുത്തി.