Kodiyathur

കൊടിയത്തൂരിൽ അശാസ്ത്രീയ വാർഡ് വിഭജനം: യു.ഡി.എഫ് വിമർശനം ശക്തമാക്കി

കൊടിയത്തൂർ :കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) ഭൂരിപക്ഷ ഭരണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും (എൽ.ഡി.എഫ്) പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തുന്നതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.

വാർഡ് വിഭജനം ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തപ്പെടുന്ന ഇത്തരം നടപടികൾക്ക് വികസന പ്രതിഫലങ്ങൾ ഉണ്ടാകില്ലെന്നും ധർണയിൽ പങ്കെടുത്തവർ മുന്നറിയിപ്പ് നൽകി.

ഇന്നലെ രാവിലെ എൽ.ഡി.എഫ് പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും പഞ്ചായത്ത്‌ സെക്രട്ടറിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ആശാസ്ത്രീയമായ വിഭജനത്തിന്റെ പൊരായ്മകളെ ചർച്ച ചെയ്യാതെ ക്ലറിക്കൽ പിഴവുകളെ മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് എൽ.ഡി.എഫ് നേതാക്കൾ തടിയൂരുകയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.

ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ യു.പി. മമ്മദ്, കെ.ടി. മൻസൂർ, എൻ.കെ. അഷ്‌റഫ്, സുജ ടോം, ബഷീർ പുതിയോട്ടിൽ, ദിവ്യ ഷിബു, ഫസൽ കൊടിയത്തൂർ തുടങ്ങി നിരവധി നേതാക്കൾ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button