Koodaranji

കൂടരഞ്ഞിയിൽ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരള സൃഷ്ടിക്കായി നവകേരള കർമ്മപദ്ധതിയും ശുചിത്വ മിഷനും ചേർന്ന് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നവംബർ 25, തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ആരംഭിക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്യും.

സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ റവ. ഫാദർ റോയി തേക്കുംകാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും.

“ശുചിത്വ കേരളം സുസ്ഥിര കേരളം” എന്ന ലക്ഷ്യം മുൻനിര്‍ത്തി സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ ഹരിത സുന്ദര വിദ്യാലയം, അംഗനവാടി, ഹരിത ഓഫിസുകൾ എന്നിവയുടെ പ്രഖ്യാപനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നവകേരള നിർമ്മാണത്തിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ സംഘടിപ്പിക്കുന്ന ഈ പരിപാടി കൂടുതൽ ശുചിത്വബോധം കൽപ്പിക്കുന്നതിന് അടിത്തറയാകും.

Related Articles

Leave a Reply

Back to top button