Thiruvambady
ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖലയിൽ വൺ ഡേ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി :തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച വൺ ഡേ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അജയ് ഫ്രാൻസി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് മോബിൻ പി.എം അദ്ധ്യക്ഷത വഹിച്ചു.
പ്രമുഖ ഡിവൈഎഫ്ഐ പ്രവർത്തകരായ സോനു ജോസഫ്, മിഥുൻ സാരംഗ്, മെവിൻ പി.സി, ഫസിൽ ഷെരീഫ്, ബ്ലോക്ക് കമ്മിറ്റി അംഗം റിയാസ് മറിയപ്പുറം, നവ്യ ദാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ടൂർണ്ണമെൻ്റിൽ വിവിധ ടീമുകളുടെ ആവേശകരമായ മത്സരങ്ങൾ ശ്രദ്ധേയമായി.