Thiruvambady
ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പദ്ധതിയിലൂടെ പൊതിച്ചോറ് വിതരണം ചെയ്തു
കൂമ്പാറ : ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്കിലെ കൂമ്പാറ മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം നടത്തി.കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോർ നൽകിയത്.
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ. എ. കെ. രനിൽരാജ് പൊതിച്ചോർ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സിപിഐഎം കൂമ്പാറ ലോക്കൽ സെക്രട്ടറി ഒ. എ. സോമൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. സ. വിപിൻ വിൽസൺ, ഫിദ ജാസ്മിൻ, റാഷിദ് കെ, നൗഫൽ കെ, സാജിത വി. പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.