Kodanchery

കോടഞ്ചേരി കേരളോത്സവം 2024: മത്സരങ്ങൾ ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2024 ആരംഭിച്ചു. യൂത്ത് ക്ലബ്ബുകളുടെ മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. കോടഞ്ചേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ലിസി ചാക്കോ, ഷാജു ടി. പി തേൻമല, റിയാനസ് സുബൈർ, സൂസൻ വർഗീസ്, ചിന്ന അശോകൻ, റോസമ്മ കയത്തുങ്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഗ്രാമപഞ്ചായത്തിലെ 14 യൂത്ത് ക്ലബ്ബുകളെ പ്രതിനിധീകരിച്ച് യുവതിയും യുവാക്കളും മത്സരങ്ങളിൽ പങ്കെടുത്തു. അത്ലറ്റിക്‌സ്, ചെസ്, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു.

ഇനി 26-ാം തീയതി: വൈകിട്ട് 4 മണിക്ക് കബഡി മത്സരം, (സ്കൂൾ ഗ്രൗണ്ടിൽ),28-ാം തീയതി: ഉച്ചകഴിഞ്ഞ് 3 മണിക്ക് വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ(മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ), 29-ാം തീയതി: ഉച്ചകഴിഞ്ഞ് 3 മണിക്ക് നിന്തൽ മത്സരം(ലൈഫ് ട്രക്ക് ഉദയനഗറിൽ), 30-ാം തീയതി: രാവിലെ ഫുട്ബോൾ മത്സരം, ഡിസംബർ 1: കാലാമത്സരങ്ങൾ,(എൽ.പി സ്കൂളിൽ), ഡിസംബർ 2: ക്രിക്കറ്റ് മത്സരം, കർഷക മത്സരങ്ങൾ, വടംവലി,(പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത്) ഡിസംബർ 2: ബാസ്ക്കറ്റ്‌ബോൾ മത്സരം,
ഡിസംബർ 3: കളരിപ്പയറ്റ് മത്സരങ്ങൾ. സി വി എൻ കളരി സംഘം (പുലിക്കയം) എന്നിങ്ങനെയാണ് നടക്കാനുള്ളത്

മത്സരങ്ങൾക്ക് സി.ജെ ആൻറണി, ടി.ഡി മാർട്ടിൻ, അനുപ് ജോസ്, എഡ്വേഡ് തോമസ്, അമൽ തമ്പി കണ്ടത്തിൽ, പോൾസൺ അറക്കൽ, പ്രവീൺ സ്കറിയ, ശരത്ത് എസ് എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button