Kodanchery

കോടഞ്ചേരി റസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു

കോടഞ്ചേരി: കോടഞ്ചേരി റസിഡൻറ്സ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബ സംഗമവും വലിയ ആഘോഷമായി മാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. പോലീസ് സർക്കിൾ ഇൻസ്പെക്ടർ സാജു എബ്രഹാം മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡണ്ട് ജോസ് പൈക അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, പോൾസൺ അറയ്ക്കൽ, ഏബിൾ മാത്യു, ജോയി മോളത്ത് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് അമ്പാട്ട് പടി വരെയുള്ള പ്രദേശത്തെ താമസക്കാരെ ഉൾപ്പെടുത്തി രൂപീകരിച്ച അസോസിയേഷന്റെ കുടുംബ സംഗമം കലാപരിപാടികൾ, ഗാനമേള, ആകാശവിസ്മയം എന്നിവയുമായി നിറഞ്ഞു നിന്നു.

അസോസിയേഷന്റെ ഭാരവാഹികളായി ജോസ് പൈക (പ്രസിഡണ്ട്), പോൾസൺ അറയ്ക്കൽ (സെക്രട്ടറി), ഏബിൾ മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button