രണ്ടര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി; അഗ്നിരക്ഷാസേനയുടെ ദ്രുത ഇടപെടൽ
താമരശ്ശേരി : വീടിന്റെ അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ അസാ സഹറയുടെ തലയിലാണ് പാത്രം കുടുങ്ങിയത്.
സംഭവം ഇന്ന് രാവിലെ 9.30ഓടെയായിരുന്നു. കുടുങ്ങിയ പാത്രം നീക്കാൻ വീട്ടുകാരും അയൽവാസികളും ഏറെ നേരം ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മുക്കം അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
ജംഷീദ് തന്റെ കുഞ്ഞുമായി മുക്കം അഗ്നിരക്ഷാ നിലയത്തിൽ എത്തിയതോടെ, സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ദ്രുത പ്രവർത്തനം ആരംഭിച്ചു. കത്രികയും കട്ടറും ഉപയോഗിച്ച് പാത്രം മുറിച്ച് കുട്ടിയുടെ തലയിൽ നിന്ന് സുരക്ഷിതമായി നീക്കി.
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ എൻ. രാജേഷ്, പിടി ശ്രീജേഷ്, എംസി സജിത് ലാൽ, എഎസ് പ്രദീപ്, വി സലീം, പി നിയാസ്, വൈപി ഷറഫുദ്ധീൻ എന്നിവരും പങ്കെടുത്തു