Pullurampara

പൂലൂരാംപാറ സെൻറ് ജോസഫ്‌സ് ഹൈസ്ക്കൂളിൽ പ്രാദേശിക പി. ടി. എ സംഗമം സംഘടിപ്പിച്ചു

പൂലൂരാംപാറ: പുല്ലൂരാം പാറസെൻറ് ജോസഫ്‌സ് ഹൈസ്ക്കൂളിന്റെ പ്രാദേശിക പി. ടി. എ സംഗമം ആനക്കാംപൊയിൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. മുത്തപ്പൻപുഴ, കരിമ്പ്, ആനക്കാംപൊയിൽ ഭാഗങ്ങളിലെ രക്ഷിതാക്കളെയും വിദ്യാർഥികളെയും പങ്കാളികളാക്കി സംഘടിപ്പിച്ച സംഗമം ജനശ്രദ്ധയാകർഷിച്ചു.

പി. ടി. എ പ്രസിഡണ്ട് വിത്സൻ താഴത്തുപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. വലിയകോളി പള്ളി വികാരി ഫാദർ ജിയോ പുതുശ്ശേരി പുത്തൻപുര മുഖ്യ പ്രഭാഷണം നിർവഹിച്ചു.

പ്രധാനാധ്യാപകൻ ജോളി ജോസഫ്, വാർഡ് മെമ്പർ മഞ്ജുഷിബിൻ, ആനക്കാംപൊയിൽ യു. പി. സ്കൂൾ പ്രധാനാധ്യാപകൻ റോയ് മുരിക്കോലിൽ, അനുപ്രകാശ്, ബീന പോൾ, റെജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

2024-ലെ പാഠ്യ-പാഠ്യേതര മേഖലകളിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളുടെ വീഡിയോ പ്രദർശനം ഉൾപ്പെടെ ചടങ്ങിന്റെ ഭാഗമായി നടന്നു. സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തുന്നതിന് പഠന-പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

സംഗമം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളാൽ നിറഞ്ഞു. സ്നേഹവിരുന്നോടെ സമാപിച്ച ചടങ്ങിൽ പ്രദേശവാസികളുടെ നിറസാന്നിധ്യം ആഘോഷത്തെ വമ്പിച്ച വിജയമാക്കി.

Related Articles

Leave a Reply

Back to top button