പന്നിക്കോട്, സമസ്ത നേതാക്കളുടെ അനുസ്മരണവും പ്രത്യേക ദുആ മജ്ലിസും നടന്നു
മുക്കം :പന്നിക്കോട് ഹിദായത്തുസ്സ്വിബ് യാൻ മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് സമസ്തയുടെ സജീവ പ്രവർത്തകരെയും മത-സാമൂഹിക രംഗത്ത് നിർണായക പ്രവർത്തനമനുഷ്ഠിച്ചവരുമായ വ്യക്തികളുടെ അനുസ്മരണവും പ്രത്യേക ദുആ മജ്ലിസും നടന്നു.
സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് എസ്.വൈ.എസ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സി. കെ. ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പന്നിക്കോട് ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുൽ റഊഫ് ബാഖവി ദുആ മജ്ലിസിന് നേതൃത്വം നൽകി.
വെസ്റ്റ് കൊടിയത്തൂർ ദാറുൽഹികം മദ്രസ്സയുടെ സ്ഥാപകനും ദീനീ കാര്യങ്ങളിൽ സമർപ്പിതനുമായിരുന്ന തെന്നഞ്ചേരി അബ്ദുറഹ്മാൻ ഹാജി, ചെറുവാടിയിലെ വ്യാപാരിയും ദീനീ സഹായിയുമായ സ്രാമ്പിക്കൽ മുഹമ്മദ് സാഹിബ്, സമസ്തയുടെ മൂഹിബ്ബും സഹകാരിയും ആയ വെള്ളങ്ങോട്ട് മുഹമ്മദിൽ കുഞ്ഞുണ്ണി, ഗൾഫിൽ വെച്ച് മരണമടഞ്ഞ പ്രിയപ്പെട്ട കോഴിപ്പള്ളി റഷീദ്,പാചക വൈദഗ്ദ്യം കൊണ്ടും നാട്ടുകാരുടെ പ്രിയങ്കരനുമായ കുറ്റിക്കാട്ട് കുന്ന് അബൂബക്കർ സാഹിബ്
തുടങ്ങിയ നേതാക്കളെ അനുസ്മരിച്ചു.
ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളായ അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, വൈത്തല അബൂബക്കർ സാഹിബ്, മൊയ്‌തീൻ പുത്തലത്ത്, സാദിഖ് ചെറുവാടി, അസീസ് ചാത്തപറമ്പ്, ടി.കെ. അബൂബക്കർ, എ.പി.സി. മുഹമ്മദ്, ഷൌക്കത്ത് പന്നിക്കോട്, സലാം ഒങ്ങുങ്ങൽ, എ.പി. ശംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.
എസ്.കെ.എസ്.എസ്.എഫ് മേഖല ജനറൽ സെക്രട്ടറി ഷാഫി കൊന്നാലത്ത് സ്വാഗതവും എൻ.പി. മെഹ്ബൂബ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.