Kodanchery
ചെമ്പുകടവ് ജി.യു.പി.സ്കൂളിന്റെ സുവർണ്ണ വിസ്മയം അമ്പതാം വാർഷികം:സമ്മാന കൂപ്പണുകളുടെ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ഗവ. യു.പി. സ്കൂളിന്റെ സുവർണ്ണ വിസ്മയം അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പണുകളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് തോമസ് നിർവഹിച്ചു. ചടങ്ങിൽ പൂർവ വിദ്യാർഥിയും കോടഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളിക്ക് കൂപ്പൺ കൈമാറിയാണ് pഉദ്ഘാടനം ചെയ്തത്.
പി.ടി.എ പ്രസിഡന്റ് ടോണി പി.എ അധ്യക്ഷനായി. പരിപാടിയിൽ ഷൈജു ജോസഫ്, റഷീദ് പി.കെ, മോഹനൻ എരമംഗലം, ഷൈമോൻ ജോസഫ്, സൂര്യ സി.കെ, ബേബിച്ചൻ വട്ടുകുന്നേൽ എന്നിവരും അധ്യാപകരും പങ്കെടുത്തു.