Thiruvambady
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ബി എം പാച് വർക്കുകൾ ആരംഭിച്ചു
തിരുവമ്പാടി:തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ബി എം (ബിറ്റുമിനസ് മാകാഡം) പാച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെ കെ ഡബ്ലിയു എ (കേരള വാട്ടർ അതോറിറ്റി)യുടെ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതും പ്രതികൂല കാലാവസ്ഥയും റോഡ് നിർമാണ പ്രവൃത്തികളുടെ പുരോഗതിയെ ബാധിച്ചിരുന്നു.
ഇപ്പോൾ കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടു കൂടെ മണ്ഡലത്തിലെ മറ്റൊരു പ്രധാന റോഡും ബി എം , ബി സി (ബിറ്റുമിനസ് മാകാഡം,ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിലേക്ക് ഉയരുകയാണ്.