കണ്ണോത്ത് സെൻ്റ് മേരീസ് ദേവാലയത്തിൽ ഇടവക തിരുനാളിനു തുടക്കം

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഡിസംബർ 1 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന തിരുനാളിന് ബഥാനിയ ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിധിൻ കരിന്തോളിൽ കൊടിയേറ്റ് കർമ്മം നടത്തി വി. കുർബ്ബാന അർപ്പിച്ചു. വികാരി ഫാ. അഗസ്റ്റിൻ ആലുങ്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 4.30 ന് പ്രത്യേക ദിനാചരണങ്ങളുടെ ഭാഗമായി വി. കുർബ്ബാന ഉണ്ടായിരിക്കും.
ഡിസംബർ 6-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കളപ്പുറം കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം നടത്തും.
പ്രധാന തിരുനാൾ ദിനങ്ങളായ 7-ന് ശനിയാഴ്ച വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാനയും തുടർന്ന് ടൗൺ പന്തലിലേക്ക് പ്രദക്ഷിണവും വാദ്യമേളങ്ങളും ആകാശ വിസ്മയവും അരങ്ങേറും.
തിരുനാളിന്റെ സമാപനദിനമായ 8-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും. വൈകിട്ട് 7 മണിക്ക് കോഴിക്കോട് രംഗഭാഷയുടെ സാമൂഹിക നാടകം ‘മിഠായി തെരുവ്’ അവതരിപ്പിക്കും.